മഴയെത്ര കനിവുള്ളതാണു നീ ഭൂമിയെ
കഴുകാനയയ്ക്കുന്നു വീണ്ടുമിപ്പോള്‍
മരമായമരമൊക്കെ നിന്‍ കനിവേല്‍ക്കവേ
തളിരിട്ടുണര്‍ന്നെഴുന്നേല്‍ക്കയായീ
തരിശ്ശായ മണ്ണില്‍ നിന്‍പാദം പതിയവേ
തെളിയുന്നു പച്ചപ്പരവതാനി
മുറിയിലടച്ചിരിപ്പാണു ഞാന്‍ ജനല്വഴി
മഴയുടെ കച്ചേരിക്കേള്‍ക്കുന്നു
അണയുന്നു മണ്ണിലലിഞ്ഞുചേരാന്മാത്രം
അലിവുള്ളൊരായിരം തുള്ളിയായി
മഴയല്ല നീ സ്നേഹനിറവല്ലയോ
മതിവരാതിപ്പൊഴും പെയ്കയല്ലോ
പ്രിയമാണു നിന്നെയെനിക്കുനിത്യം
വരദായിനിയെന്‍ വരള്‍ച്ചമാറ്റാന്‍.
Generated from archived content: nurse1_jan15_15.html Author: suresh_mookanoor
Click this button or press Ctrl+G to toggle between Malayalam and English