മാനത്തു നല്ലൊരു പൂന്തോട്ടം
ആരാണു നട്ടു വളര്‍ത്തുന്നു
താഴത്തു നിന്നു ഞാന്‍ നോക്കുമ്പോള്‍
മാനത്തു പൂക്കള്‍ ചിരിക്കുന്നു
രാവില്‍ വിരിഞ്ഞു തിളങ്ങുന്നു
രാവു മറഞ്ഞാല്‍ മറയുന്നു
ആരും കൊതിക്കുമാപ്പൂ പറിക്കാന്‍
ആര്‍ക്കുമാവില്ലതുപോയ് പറിക്കാന്‍
അത്രക്കുയരത്തില്‍ നീല വാനില്‍
സ്വപ്നം കണക്കു വിരിഞ്ഞു നില്‍പ്പു
ആകാശത്തോളം വളരും ഞാന്‍
ആ പൂക്കളെല്ലാം പറിക്കും ഞാന്‍
Generated from archived content: nurse1_feb5_13.html Author: suresh_mookanoor