പുസ്തകമെവിടെ സ്ലേറ്റെവിടെ

സ്കൂളില്‍പ്പോകാന്‍ നേരത്ത്
പുസ്തകമെവിടെ സ്ലേറ്റെവിടെ?
ബാഗും കുടയും എവിടെപ്പോയ്
അവിടെയുമില്ല ഇവിടെയുമില്ല
ഇന്നലെയെങ്ങോ വച്ചല്ലോ
പിന്നെ ഞാനതു തൊട്ടില്ല
ഓടിച്ചാടി നടന്നപ്പോള്‍
ഓര്‍ത്തില്ലെഴുതാന്‍ ഞാനൊന്നും
ടീച്ചര്‍ വരുമ്പോള്‍ കോപിക്കും
അടിയും കിട്ടും കട്ടായം
പുസ്തകമെവിടെ സ്ലേറ്റെവിടെ
സ്കൂളില്‍ പോകാന്‍ വൈകുന്നു.

Generated from archived content: nursary2_june_13.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here