പുസ്തകം തുറക്കുമ്പോള്‍

പുസ്തകം ഞാന്‍ തുറക്കുമ്പോള്‍‍
പുതു ഗന്ധം ശ്വസിക്കുന്നു
പുതു പാട്ടും കഥകളും
പഠിക്കുവാന്‍ കൊതിക്കുന്നു
പല വര്‍ണ്ണ ചിത്രജാലം
പതുക്കനെ ചിരിക്കുന്നു
അടച്ചാലും തുറക്കുന്നെന്‍
അകക്കണ്ണു തെളിക്കുന്നു
അതിനാലീ പുസ്തകത്തെ
അതിസ്നേഹാലെടുക്കുന്നു

Generated from archived content: nursary2_agu8_14.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English