സമയംവാച്ചുകളൊന്നും ശരിയല്ലനോക്കുന്നേരം പല നേരംഓരോ വാച്ചിലുമോരോ നേരംനേരേതാണന്നറിയില്ലസൂചികള് തമ്മില്‍ വഴക്കായൊബാറ്ററിയുള്ളില് വീക്കായോചാവി കൊടുത്തുത്തതു പോരാഞ്ഞോമെല്ലെപ്പോക്കൊരു നയമായോവാച്ചുകളൊന്നും ശരിയല്ലനോക്കുന്നേരം പല നേരംസമയം തെറ്റിക്കാണിക്കുംമുന്നോട്ടിത്തിരി പിന്നോട്ടുംഎല്ലാ വാച്ചും നോക്കിപ്പോയാല്ഇല്ലാതാകും ശരിനേരംനമ്മുടെ വാച്ചില്‍ കാണിക്കുംനമ്മള്ക്കുള്ള ശരിനേരംതെളിച്ചംഇളവെയില് പരക്കുമ്പോള്ഇളയില് ഞാന്‍ നടക്കുന്നുപല വര്ണ്ണച്ചിറകുള്ളശലഭങ്ങള് പറക്കുന്നുഇളം മഞ്ഞ നിറമുള്ളതളിരില തഴുക്കുന്നുപുതു പൂവിന് സുഗന്ധത്തില്കുളിച്ചെത്തുമിളം കാറ്റ്ഇളം കാറ്റിലിലമെല്ലെഇളകുന്നു തിളങ്ങുന്നുമഴമാറി വെയിലായിമനസെല്ലാം തെളിയുന്നു
Generated from archived content: nursary1_may27_14.html Author: suresh_mookanoor