കുറുമ്പുകാട്ടും കുട്ടികളേ

കുറുമ്പുകാട്ടും കുട്ടികളേ
————————————-
കുറുമ്പുകാട്ടും കുട്ടികളേ
ഉറുമ്പു കൂട്ടില്‍ ചാടരുതേ
പാമ്പീനെ വാരിയെടുക്കരുതേ
തേളീനൊരുമ്മകൊടുക്കരുതേ
തീക്കനല്‍ ചാടിയെടുക്കരുതേ
തീവെയിലത്തു നടക്കരുതേ
അന്യന്മാരുടെ നെഞ്ചത്ത്
തഞ്ചം നോകിക്കേറരുതേ
പൊട്ടിക്കരയാന്‍ തോന്നുമ്പോള്‍
പൊട്ടിച്ചിരിയതു ശീലിക്കു
—————————————–

കുഞ്ഞുണ്ണിയാന

ആനകളുണ്ടെന്റെ വീട്ടില്‍ നിങ്ങ-
ളാരുവന്നാലും ഞാന്‍ കാണിക്കാം
തെല്ലുമഹങ്കാരമില്ലാത്തോരവര്‍
എല്ലാമൊതുങ്ങിയിരിക്കുന്നു
കൊമ്പില്ല വമ്പില്ല തുമ്പിക്കരമില്ല
അമ്പമ്പോ പേടിക്കാനൊന്നുമില്ല
കുഞ്ഞുണ്ണിക്കരത്തിലെടുത്തുമ്മ വച്ചിടാം
കുഞ്ഞുണ്ണിയാനകുഴിയാന!

Generated from archived content: nursary1_mar14_14.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English