അവധിക്കാലത്തുത്സാഹം
അതിരാവിലെ ഞാനെഴുന്നേല്‍ക്കും
പഠനക്കാലത്തെഴുന്നേല്‍ക്കാന്‍
മടികൊണ്ടാകെത്തളരുന്നു
പുസ്തകമൊന്നു തുറക്കേണ്ട
പുസ്തകസഞ്ചി ചുമക്കേണ്ട
ആകപ്പാടെ സന്തോഷം
അവധിക്കാലത്തുന്മേഷം
മഞ്ഞില്‍ നനഞ്ഞൊരു മുറ്റത്ത്
കഞ്ഞി കുഞ്ഞി കളിക്കാലോ
കണ്ണില്‍ക്കണ്ടവയായെല്ലാം
മണ്ണിലുരുണ്ടു കളിക്കാലോ
അവധിക്കാലത്തുത്സാഹം
അതിരാവിലെ ഞാനെഴുന്നേല്‍ക്കും
Generated from archived content: nursary1_june_13.html Author: suresh_mookanoor