1. മുന്നറിയിപ്പ്
റോഡിലിറങ്ങാന്‍ പാടില്ല
ചീറി വരുന്നു ശകടങ്ങള്‍
പണ്ടീ റോഡുകള്‍ പാവങ്ങള്‍
വണ്ടികളൊന്നു വരവില്ല
തുള്ളിച്ചാടിപ്പോയാലും
തെല്ലും ഭയമേ വേണ്ടല്ലോ
ഇന്നീ റോഡുകള്‍ ക്രൂരന്മാര്‍
കൊല്ലാന്‍ പോലും മടിയില്ല
കണ്ടാലെന്തൊരു പാവത്താന്‍
മിണ്ടാന്‍ കൂടിക്കഴിവില്ല
ഉള്ളീല്‍ തീക്കനലാളുന്നു
മക്കള്‍ റോഡിലിറങ്ങുമ്പോള്‍
യന്തം വച്ചൊരു ശകടങ്ങള്‍
എന്തൊരു വേഗത കാലന്മാര്‍
അമ്മയുമച്ഛനുമിന്നേറ്റം
കുഞ്ഞിന്‍ യാത്ര ഭയക്കുന്നു
കുഞ്ഞേ ! റോഡിലേക്കിറങ്ങുമ്പോള്‍
അമ്മ പറഞ്ഞവയോര്‍ത്തോളു
൫൫൫൫൫
2 സ്കൂള്‍… വിട്ടു പോകുന്നു
സ്കൂള്‍ വിടും കൂട്ടമണിമുഴക്കം
ഭീതിയായ് മാറ്റൊലികൊള്ളുന്നു
വിദ്യാലയത്തിന്‍ പടിയിറങ്ങി
വീട്ടിലേക്കുള്ള തിടുക്കയാത്ര
വരിയായിപ്പോകും കുരുന്നുകളെ
അറുകൊലചെയ്തു കരിമ്പാത
ഭീതി വിതച്ചു കുതിച്ച വണ്ടി
പിന്നിലൂടെത്തിയിടിച്ചിട്ടു
ചോരയില്‍ മുങ്ങിയ സ്വപ്നങ്ങള്‍
ദൂരെ വഴിക്കണ്ണുമായിയമ്മ
വൈകുന്നതെന്തേ കുരുന്നുമക്കള്‍
വഴിതെറ്റിപ്പോയോ? വരാത്തതെന്തേ?
ഉള്ളിലിടിത്തീയിടിഞ്ഞുപൊള്ളി
കണ്ണീരില്‍ മുങ്ങിയ കാത്തിരിപ്പായ്
Generated from archived content: nursary1_jan30_14.html Author: suresh_mookanoor