മഴയെത്ര കണ്ടു മതിവരാതെ
മഴയെത്ര കൊണ്ടു മതിമറന്നേ
മഴയെത്ര കേട്ടു മനം തെളിഞ്ഞേ
മഴയുടെ ഗന്ധമതീവ ഹൃദ്യം
മഴ സ്വപ്നത്തേന്മഴ ഞാന്‍ നനഞ്ഞെ
മഴയെന്‍ കവിതയില്‍ത്തോര്‍ന്നിടാതെ
അടിമുടിയെന്നെക്കഴുകിക്കൊണ്ടേ
അകവും പുറവും തെളിച്ചുകൊണ്ടേ
അലിവിന്റെയോരോരോ തുള്ളികളായ്’
അറിയുന്നു വിണ്ണിന്റെ കണ്ണുനീരായ്
മനമെങ്ങോ വേദനിക്കുന്നവര്‍ക്കായ്
മഹനീയ സാന്ത്വന സ്പര്‍ശമായി
മഴയെത്ര വര്‍ണ്ണിച്ചു പാടിയിട്ടും
മതിവരാ കാരുണ്യവര്‍ഷമുള്ളില്‍
Generated from archived content: nursary1_jan13_14.html Author: suresh_mookanoor