കാറ്റിന്‍ കുസൃതി

കുഞ്ഞായിരുന്നപ്പോളാരോ വന്നെന്‍
കുഞ്ഞിക്കവിളിലൊരുമ്മ തന്നു
കണ്ണുമിഴിച്ചു ഞാന്‍ നോക്കുമ്പോള്‍
‍മുന്നിലൊരാളെയും കാണ്മില്ല
മണ്ണില്‍ക്കറങ്ങും പൊടി പടലം
പൊങ്ങിയും താണും പറക്കുന്നു
പെട്ടന്നു പിന്നിലിലയനക്കം
ചെമ്പനീര്‍ പൂക്കള്‍ തന്‍ ചാഞ്ചാട്ടം
മുള്ളിനെ പേടിയില്ലാത്തൊരുവന്‍
നുള്ളിയെടുക്കുവാന്‍ വന്നതാണോ?
ആരുമില്ലാരുമില്ലാരുമില്ലാ-
തേതൊരാള്‍ കെട്ടിപ്പിടിക്കുന്നു
നല്ല മണവും കുളിരുമുണ്ട്
കുഞ്ഞിളം കാറ്റിന്‍ കുസൃതിയാവാം

Generated from archived content: nursary1_apr2_14.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English