പണ്ട് പണ്ട് ചെങ്കടലിന്റെ തീരത്തിനടുത്ത് ആള്‍ത്താമസമില്ലാത്ത ഒരു ദ്വീപില്‍, ഒരു പാര്‍സി ഒറ്റക്ക് താമസിച്ചിരുന്നു. അയാളുടെ തൊപ്പിയില്‍ നിന്നും പ്രതിഫലിക്കുന്ന സൂര്യപ്രകാശം കാണേണ്ട കാഴ്ചയാണ് അയാളുടെ പക്കല്‍ അയാളുടെ തൊപ്പിയും ഒരു കത്തിയും പിന്നെ പാചകം ചെയ്യുവാന്‍ ഒരു സ്റ്റവ്വും ,മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സ്റ്റവ്വ് ഒരു പ്രത്യേക തരമായിരുന്നു അതില്‍ നിങ്ങള്‍ക്കാര്‍ക്കും കൈകൊണ്ട് തൊടാനുള്ള അനുവാദം പോലുമില്ല. ഒരു ദിവസം അയാള്‍ വലിയ ഒരു കേക്കുണ്ടാക്കി വലുത് എന്നാല്‍ രണ്ടടി നീളവും മൂന്നടി ഘനവുമുള്ള ഒരു വലിയ കേക്ക് . അതിനായി അയാള്‍ കുറയേറെ ഗോതമ്പുമാവും വെള്ളവും പഞ്ചസാരയും മുന്തിരിയും ഒക്കെയെടുത്തുപയോഗിച്ചിരുന്നു. അതൊരു ഭയങ്കര കേക്കായിരുന്നു അതുരുട്ടി പരത്തിയശേഷം അയാള്‍ അതിനെ തന്റെ സ്റ്റവ്വിന്റെ മുകളില്‍ വച്ചു അയാള്‍ക്ക് സ്റ്റവ്വില്‍ തൊടുവാനും അതിന്മേല്‍ പാചകം ചെയ്യുവാനും അനുവാദമുണ്ടായിരുന്നുവല്ലോ ? കേക്ക് അങ്ങിനെയങ്ങിനെ വെന്തു വെന്ത് നല്ല തവിട്ട് നിറമായി . അതില്‍ നിന്നും നാക്കില്‍ വെള്ളം വരുത്തുന്ന മണവും വന്നു തുടങ്ങി. വെന്ത് പാകമായപ്പോള്‍ അയാള്‍ അത് തിന്നുവാനിരുന്നു . തിന്നു തുടങ്ങിയതേയുള്ളു പെട്ടന്നതാ അയാളുടെ അടുത്തേക്ക് ഒരു വലിയ കണ്ടാമൃഗം ഓടിയെത്തി ആള്‍പ്പാര്‍പ്പില്ലത്ത ദ്വീപില്‍ മറ്റ് മൃഗങ്ങളൊന്നുമില്ലാത്ത ദ്വീപില്‍ മൂക്കത്തൊരു കൊമ്പും രണ്ട് കൊച്ചു കണ്ണുകളും വല്ലാത്തൊരു സ്വഭാവവുമായി അവനങ്ങനെ വിലസുന്നതിനിടയിലാണീ മണം വന്നു കിട്ടിയത്. അവന്റെ ശരീരത്തിലിക്കാലത്ത് ഒരൊറ്റ ചുളിവുപോലുമില്ലായിരുന്നു. ശരിക്കും നോഹയുടെ പെട്ടകം പോലെ ശരീരമുള്ള ഒരു കണ്ടാമൃഗം. എന്നാല്‍ ഇപ്പോഴത്തേപ്പോലെ തന്നെ പണ്ടും അതായത് ഈ കഥ നടക്കുന്ന കാലത്തും അവന് യാതൊരു മര്യാദയുമില്ലായിരുന്നു. അവനെപ്പോഴും അങ്ങിനെയാണല്ലോ, ഇനിയും അങ്ങിനെ തന്നെയാകുകയും ചെയ്യും. കേക്ക് കണ്ടതും അവന്റെ വായില്‍ വെള്ളമൂറി അവന്‍ ഉച്ചത്തില്‍ ‘’ ഹൌ’‘ എന്നലറി. ശബ്ദം കേട്ട പാര്‍സി ഭയന്നു. ഭയന്ന് പാര്‍സി അടുത്തു കണ്ട പനമരത്തിനു മുകളില്‍ കയറി. പാര്‍സിയുടെ കയ്യിലപ്പോള്‍ അയാളുടെ കത്തിയും തലയിലെ ധരിച്ചിരുന്ന തൊപ്പിയും മാത്രമേ ഉണ്ടായിരുന്നുള്ളു. തൊപ്പിയിലെ നിന്നും പ്രതിഫലിക്കുന്ന സൂര്യപ്രകാശം…ഹൗ.. എന്തൊരു പ്രകാശമാണെന്നോ അത് ! കേക്ക് തിന്നുവാന്‍ കൊതിമൂത്ത കണ്ടാമൃഗം ഓടി വന്ന് സ്റ്റവ്വിനു മുകളില്‍ അവന്റെ കൊമ്പിട്ട് ഒറ്റ കുത്ത സ്റ്റൗവ് താഴെ വീണു അതിലെ എണ്ണയെല്ലാം നിലത്തൊലിക്കുവാന്‍ തുടങ്ങി അതിലുണ്ടായിരുന്ന കേയ്ക്കും നിലത്തു വീണു അതിലാകെ മണ്ണായി അവന്‍ മണ്ണില്‍ നിന്നും മൂക്കത്തുള്ള കൊമ്പുകൊണ്ട് കേയ്ക്ക് കുത്തിയെടുത്തു ആര്‍ത്തി പിടിച്ച് തിന്ന് തീര്‍ത്തു വാലും കുലുക്കി തിരികെ പോയി. കണ്ടാമൃഗം സ്ഥലം കാലിയാക്കിയപ്പോള്‍ പനയുടെ മുകളില്‍ നിന്നും പാര്‍സി ഇറങ്ങി വന്നു സ്റ്റവ് നേരെ വച്ചു അവനൊരു ശ്ലോകം ചൊല്ലി ഈ ശ്ലോകത്തിന്റെ അര്‍ത്ഥമെന്തെന്ന് കുറച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. കേയ്ക്ക് കട്ടു തിന്നുന്ന മഹാന്മാരേഅതുമൊരു പാര്‍സിയുണ്ടാക്കിയ കേയ്ക്ക്നിങ്ങള്ക്കത് ദു:ഖത്തിന്റെ ആരംഭം. ആഴ്ചകള്‍ അഞ്ച് കഴിഞ്ഞു ചൂടുകാലമായി ചൂട് സഹിക്ക വയ്യാതെ എല്ലാവരും അവരിട്ടിരുന്ന വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി. പാര്‍സി തലില്‍ വച്ചിരുന്ന തൊപ്പിയെടുത്ത് മാറ്റി . നമ്മുടെ കണ്ടാമൃഗത്തിനും ചൂട് സഹിക്കാന്‍ വയ്യാതായി. അവനവന്റെ ചര്‍മ്മം വലിച്ചൂരി ചുരുട്ടിക്കൂട്ടി തോളിലിട്ട് കടല്‍ക്കരയിലെത്തി. ഒന്ന് മുങ്ങിക്കുളിക്കണം, അതിനാണവന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അക്കാലത്തൊക്കെ അവന്റെ ചര്‍മ്മം നമ്മള്‍ ഷര്‍ട്ടിടുന്നതു പോലെ ശരീരത്തിനു മേലേയിട്ട് കീഴെ മൂന്ന് കുടുക്കുകളിടുകയായിരുന്നു പതിവ്. ചുരുട്ടിക്കൂട്ടിയ ചര്‍മ്മം കടല്‍ കരയില്‍ വച്ച് അവന്‍ കുളിക്കാനിറങ്ങി. പണ്ട് നമ്മുടെ പാര്‍സിയുടെ കേയ്ക്ക് കട്ടെടുത്ത് തിന്നതാണെന്നോ അത് തെറ്റായിപ്പോയി എന്നോ ഒരു ചിന്തയും അവനെയപ്പോള്‍ അലട്ടിയിരുന്നില്ല. അവനെപ്പോഴും അങ്ങിനെയായിരുന്നല്ലോ ! ഒരു മര്യാദയുമില്ലാത്തവന്‍. ഇപ്പോഴും അങ്ങിനെ തന്നെ ഇനിയൊട്ടി സ്വഭാവം മാറുകയുമില്ല ചര്‍മ്മം ചുരുട്ടിക്കൂട്ടി കരയിലെട്ട് അവന്‍ വെള്ളത്തില്‍ ചാടി. വെള്ളത്തില്‍ മുങ്ങിക്കിടന്ന് മൂക്കിലൂടെ വായു പുറത്തേക്ക് വിട്ട് കുമിളകളുണ്ടാക്കി കളിക്കുവാന്‍ തുടങ്ങി. അപ്പോഴാണ് നമ്മുടെ പാര്‍സി ആ വഴിയിലൂടെ വരുന്നത്. അവന്‍ കടലില്‍ കുളിക്കുന്ന കണ്ടാമൃഗത്തേയും അവന്‍ കരയില്‍ അഴിച്ചു വച്ചിരിക്കുന്ന അവന്റെ ചര്‍മ്മവും കണ്ട് അവന്റെ മനസില്‍ സന്തോഷം അണപൊട്ടി. അവനൊന്നു നീട്ടി നീട്ടി ചിരിച്ചു കണ്ടാമൃഗം അഴിച്ചു വച്ചിരുന്ന ചര്‍മ്മത്തിനു ചുറ്റിലും നൃത്തം ചവുട്ടി. കൈകള്‍ കൂട്ടി തിരുമ്മി .കണ്ടാമൃഗത്തിന്റെ ചര്‍മ്മം കയ്യിലെടുത്ത് അവന്റെ കുടിയിലേക്കോടി. കുടിലില്‍ കിടന്നിരുന്ന കേക്കിന്റെ കഷണങ്ങളെല്ലാം വാരിക്കൂട്ടി നമ്മുടെ പാര്‍സി കേക്കല്ലാതെ മറ്റൊന്നും തിന്നുകയില്ലല്ലോ! വീട് വൃത്തിയാക്കുന്ന പണിയുമില്ലായിരുന്നു അവന്. അതിനാല്‍ തന്നെ വീട്ടില്‍ നിറയെ കേക്കിന്റെ കഷണങ്ങളായിരുന്നു. കേക്കിന്റെ കഷണങ്ങളിന്മേല്‍ അവന്‍ കണ്ടാമൃഗത്തിന്റെ ചര്‍മ്മം ഉരയ്ക്കുവാന്‍ തുടങ്ങി. പിന്നെ ചര്‍മ്മം നിലത്തു വിരിച്ച് അതില്‍ നിറയെ കേക്കിന്റെ തരികള്‍ വാരിയിട്ടു. പിന്നേയും നിലത്തുരച്ചു . ഉരച്ചുരച്ച് കണ്ടാമൃഗത്തിന്റെ ചര്‍മ്മത്തില്‍ നിറയെ ചുളിവുകള്‍ വീണു ആ ചുളിവുകളിലെല്ലാം കേക്കിന്റെ കഷണങ്ങളും തരികളും ഒട്ടിപ്പിടിച്ചു നിന്നു. പാര്‍സി ആ ചര്‍മ്മം വീണ്ടും അതെവിടെനിന്ന് കിട്ടിയോ അവിടെ കൊണ്ടിട്ടു. വീണ്ടും അടുത്തുള്ള പനമരത്തില്‍ കയറി ഇരിപ്പായി . കുറച്ച് കഴിഞ്ഞപ്പോള്‍ കണ്ടാമൃഗം കുളിയൊക്കെ മതിയാക്കി കടലില്‍ നിന്നും കരയിലെത്തി. കരയിലേക്ക് കയറിയതും അവന്‍ അവന്റെ ചര്‍മ്മം എടുത്തണിഞ്ഞു അത് ചുളിഞ്ഞതോ അതില്‍ നിറയെ കേക്കിന്റെ തരികളും കഷണങ്ങളുമുള്ളതോ അവന്‍ ശ്രദ്ധിച്ചതേയില്ല ചര്‍മ്മമിട്ട് അവന്‍ കീഴെയുള്ള മൂന്ന് കുടുക്കുകളുമിട്ടു കണ്ടാമൃഗം നടക്കാന്‍ തുടങ്ങി. അപ്പോള്‍ അതിന്റെ ചര്‍മ്മത്തിനിടയില്‍ പെട്ട കേക്കിന്റെ കഷണങ്ങള്‍ അതിനെ ഇക്കിളിപ്പെടുത്താന്‍ തുടങ്ങി. കണ്ടാമൃഗം ഇക്കിളി മാറ്റുവാനായി ഒന്ന് ചൊറിഞ്ഞു. ചൊറിഞ്ഞപ്പോള്‍ സ്ഥിതി കുറച്ചു കൂടെ മോശമായി ഇക്കിളി വര്‍ദ്ധിച്ചു വന്നപ്പോളത് നിലത്ത് മണലില്‍ കിടന്നുരുളുവാന്‍ തുടങ്ങി. ഓരോ തവണ ഉരുണ്ടപ്പോഴും ചര്‍മ്മത്തില്‍ കിടന്ന കേക്കിന്റെ കഷണങ്ങള്‍ അതിനെ കൂടുതല്‍ ഇക്കിളിപ്പെടുത്തി. കൂടുതല്‍ കൂടുതല്‍ ഇക്കിളിപ്പെടുത്തി. അതെഴുന്നേറ്റ് അടുത്തുള്ള പനമരത്തിന്റെ അടുത്തേക്കോടി അത് തന്റെ ചര്‍മ്മം പനമരത്തിലിട്ട് ഉരസുവാന്‍ തുടങ്ങി. ഇക്കിളിയും ചൊറിച്ചിലും സഹിക്കവയ്യാതെ അത് ഉരസലോടുരുസല്. നിറുത്താതെ അമര്‍ത്തിയമര്‍ത്തി ഉരസിയുരസി അതിന്റെ ചര്‍മ്മമാകെ ചുളിഞ്ഞു. ചുളിഞ്ഞ് ഒരു ചുളിവിന് കീഴെ മറ്റൊരു ചുളിവായി , ചര്‍മ്മം കട്ടിയായി ചര്‍മ്മത്തിന്റെ കീഴെയുള്ള കുടുക്കുകളെല്ലാം ചര്‍മ്മത്തിനടിയിലായി ഉരസിലിനിടക്ക് ചില കുടുക്കുകള്‍ പൊട്ടിപ്പോകുകയും ചെയ്തിരുന്നു. എന്നിട്ടും ഇക്കിളിയും ചൊറിച്ചിലും നില്‍ക്കാതായപ്പോള്‍ അത് കയ്യും കാലുമുരസാന്‍ തുടങ്ങി ഉരസിയുരസി കയ്യിലേയും കാലിലേയും ചര്‍മ്മവും ചുളിഞ്ഞ് ചുളിഞ്ഞ് കട്ടിയായി എന്നിട്ടും ഇക്കിളിയും ചൊറിച്ചിലും നില്‍ക്കുന്നില്ല കണ്ടാമൃഗത്തിനു ദേഷ്യം വന്നു അതിന് ദേഷ്യം വന്നതുകൊണ്ട് കേക്കിന്റെ കഷണങ്ങള്‍ക്ക് എന്തുണ്ടാകാന്‍?അവ ഉള്ളില്‍ തന്നെ കിടന്ന് കണ്ടാമൃഗത്തിനെ ഇക്കിളിപ്പെടുത്തി അങ്ങിനെ ദേഹമാസകലം ചൊറിഞ്ഞും ഇക്കിളിപ്പെട്ടും ദേഷ്യത്തോടെ അത് അതിന്റെ വീട്ടിലേക്ക് നടന്നു അന്നു മുതല്‍ കണ്ടാമൃഗത്തിന്റെ ചര്‍മ്മത്തിലാകെ ചുളിവാണ് കേക്കിന്റെ കഷണങ്ങളിട്ടുരച്ചുരച്ച് ചര്‍മ്മത്തിന്റെ നിറം ഇങ്ങനെയുമായി എന്നിട്ടും കേക്കിന്റെ കഷണങ്ങള്‍ പുറത്തുപോകാത്തിതിനാല്‍ അതിന്റെ മൂക്കത്ത് ദേഷ്യവും നിറഞ്ഞു നിന്നു. ഇപ്പോഴും കണ്ടാമൃഗം ഒരു മുന്‍ കോപക്കാരനായി തന്നെ നില്‍ക്കുന്നു. ഇതെല്ലാം കണ്ട് നമ്മുടെ പാര്‍സി താഴെയിറങ്ങി വന്നു അവന്‍ അവന്റെ തൊപ്പിയെടുത്ത് തലയില്‍ വച്ചു അതില്‍ നിന്നും സൂര്യന്റെ രശ്മികള്‍ നാലുപാടും ചിതറി. അവന്‍ അവന്റെ സ്റ്റവ്വ് എടുത്തു ഒറട്ടോവ , അമിഗ്ദാല അതിനും മുകളിലുള്ള പ്രദേശമായ അനന്താറിവോ പിന്നെ സോണാപെറ്റിലെ ചതുപ്പും ലക്ഷ്യമാക്കി അവന്‍ പോയി പോകുമ്പോളവന്‍ ഈ പാട്ട് പാടുന്നുണ്ടായിരുന്നു. ആളില്ലാ ദ്വീപില്‍ ഗര്‍ദൂഫി മുനമ്പില്സൊകോത്ര കടല്ത്തീരത്ത്ചെമപ്പുള്ള അറബിക്കടലിന്റെ കരയില്‍ ചൂടാണേ സൂയസിനേക്കാള്‍ ചൂടാണേനിനക്കും എന്നേപ്പോലെയുള്ള മറ്റുള്ളവര്ക്കുംഎന്നവിടെ പോയാലും അവിടെ ചെന്നു നീ കേക്കും പാര്‍സിയും എന്റെന്ന് ചോദിക്ക് മൂലകഥ:-How the rhinocerous got his skin – റുഡ്യാര്‍ഡ് ക്ലിപ്ലിങ്ങ്
Generated from archived content: story1_feb6_12.html Author: suresh_mg.