കണ്ടനുണ്ണി – ചെണ്ടകൊട്ടി
ഒന്നും ഒന്നും – രണ്ട്
മുത്തിയമ്മ – മൂക്കു കുത്തി
രണ്ടും ഒന്നും – മൂന്ന്
നാണിക്കുട്ടി – മാലകെട്ടി
മൂന്നും ഒന്നും – നാല്
കുഞ്ചുവിന്ന് – കൊഞ്ചുകിട്ടി
നാലും ഒന്നും – അഞ്ച്
പാറുവമ്മ – കാറുവാങ്ങി
അഞ്ചുമൊന്നും – ആറ്
കോഴിവന്നു – ചോറുകൊത്തി
ആറുമൊന്നും – ഏഴ്
കുട്ടിയമ്മ – പുട്ടു ചുട്ടു
ഏഴുമൊന്നും – എട്ട്
കിട്ടുവന്നു – പുട്ടു കട്ടു
എട്ടുമൊന്നും – ഒമ്പത്
കൊമ്പനാന – കൊമ്പുകുത്തി
ഒമ്പതുമൊന്നും – പത്ത്!
Generated from archived content: nurserypattu_feb17_06.html Author: sippi_pallipuram