ആനക്കുട്ടനു ചിറകുമുളച്ചാൽ
ആഹാ! എന്തൊരു രസമാകും!
ആനപക്ഷി പറന്നു നടപ്പതു
കാണാനെന്തൊരു രസമാകും!
ആനച്ചിറകുകൾ കൂട്ടിയ ടിപ്പതു
കേൾക്കാനെന്തൊരു രസമാകും!
ആന തളർന്നാരു ചെടിയിലിരുന്നാൽ
പിന്നത്തെക്കഥയെന്താവും?
Generated from archived content: nurserypattu2_nov6_06.html Author: sippi_pallipuram