പൂമ്പൊടി വിറ്റു കുണുങ്ങി നടക്കും
കാറ്റേ കാറ്റേ പൂങ്കാറ്റേ
മാവേലിക്കൊരു മാല കൊരുക്കാൻ
ഇത്തിരി മുല്ലപ്പൂ തരുമോ?
ഓണക്കോടിയുടുത്തു പറക്കും
തുമ്പീ തുമ്പീ പൂത്തുമ്പീ
ഓണസ്സദ്യയ്‌ക്കൊന്നു വിളമ്പാൻ
ഇത്തിരി മുല്ലത്തേൻ തരുമോ?
Generated from archived content: nursery_sept17_05.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English