ചെണ്ടഃ- ലാളിച്ചെന്നെത്തോളിൽക്കേറ്റിയ
കുട്ടൻമാരാരേ,
വെറുതെയെന്നെത്തല്ലിത്തല്ലി-
ത്തോലുപൊളിക്കുന്നോ?
മാരാർഃ- മിണ്ടാണ്ടിരിയെടാ; മിണ്ടാണ്ടിരിയെടാ
മണ്ടച്ചാരേ നീ
നിന്നെത്തല്ലിക്കരയിക്കാഞ്ഞാൽ
പട്ടിണിയാവും ഞാൻ.
Generated from archived content: nursery_may13.html Author: sippi_pallipuram