മൂളിമുരണ്ടു വരുന്നുണ്ടല്ലോ
മൂളിയലങ്കാരി
മന്തും പനിയും വിറ്റുനടക്കും
മൂളിയലങ്കാരി
കൊമ്പും കുഴലും കുത്തിയിറക്കും
മൂളിയലങ്കാരി.
ചോരകുടിച്ചു മദിച്ചു രസിക്കും
മൂളിയലങ്കാരി
ഇവളെയകത്തു കയറ്റിപ്പോയാൽ
വീടുമുടിഞ്ഞീടും
ഇവൾക്കു താവളമേകിപ്പോയാൽ
നാടുമുടിഞ്ഞീടും!
Generated from archived content: nursery_mar11.html Author: sippi_pallipuram