നീയും ഞാനും നമ്മുടെ ലോകവു-
മൊറ്റക്കുടയുടെ കീഴെ!
നീലത്തുണിയാലാരോ തീർത്തൊരു
വട്ടക്കുടയുടെ കീഴെ!
കണ്ണുതുറപ്പതുമിവിടെ; നമ്മൾ
മണ്ണടിയുന്നതുമിവിടെ
ഉദയം കാണ്മതുമിവിടെ; പ്പിന്നീ-
ടസ്തമനങ്ങളുമിവിടെ!
സ്വർഗ്ഗകവാടവുമിവിടെ; നമ്മുടെ
നരകജ്വാലയുമിവിടെ!
നീയും ഞാനും നമ്മുടെ ലോകവു-
മൊറ്റക്കുടയുടെ കീഴെ.
നീലത്തുണിയാലാരോ തീർത്തൊരു
വട്ടക്കുടയുടെ കീഴെ
Generated from archived content: nursery_june26.html Author: sippi_pallipuram