അറിവിൻ ചെപ്പു തുറന്നു തരുന്നു
അലിവോടെന്നും ഗുരുനാഥൻ
അക്ഷരവിദ്യ പഠിപ്പിക്കുന്നു
നമ്മളെയെന്നും ഗുരുനാഥൻ!
സത്യത്തിന്റെ വഴിത്താരകളിൽ
നമ്മെ നയിപ്പൂ ഗുരുനാഥൻ
നന്മകൾ നമ്മുടെയുള്ളിൽ നിറപ്പൂ
നല്ലവനാകും ഗുരുനാഥൻ!
വിജയകിരീടം ചൂടിക്കുന്നു
നമ്മളെയെന്നും ഗുരുനാഥൻ
ഗുരുവിൻ വാക്കുകൾ കേട്ടീടേണം
ഗുരുവിനെ നമ്മൾ വണങ്ങേണം
Generated from archived content: nursery_feb24_07.html Author: sippi_pallipuram