പാടുക വീണ്ടും സ്വാതന്ത്ര്യത്തിൻ
പാവനഗീതം നമ്മൾ
പേറുക വീണ്ടും പിറന്നനാടിൻ
മൂവർണ്ണക്കൊടി നമ്മൾ;
ഒരേ ഒരിന്ത്യ; ഒരൊറ്റ ജനത
ഒരേ കിടാങ്ങൾ നമ്മൾ
ഒരേ ഒരമ്മ; ഒരൊറ്റരക്തം
ഒരേ കുടുംബം നമ്മൾ
‘സത്യം, ധർമ്മം, സാഹോദര്യം’
നമ്മുടെ ജീവിത തന്ത്രം
‘സ്നേഹം, സഹനം, സർവ്വസമത്വം’
നമ്മുടെ മോചന മന്ത്രം
പാടുക വീണ്ടും സ്വാതന്ത്ര്യത്തിൻ
പാവനഗീതം നമ്മൾ
പേറുക വീണ്ടും പിറന്നനാടിൻ
മൂവർണ്ണക്കൊടി നമ്മൾ!
നമ്മുടെ സ്വത്തും സ്വർഗ്ഗവുമെല്ലാം
സ്വന്തം നാടാണെന്നും
സ്വന്തം നാടിൻ മാനംകാക്കാൻ
മടിയരുതേ നാമെന്നും
Generated from archived content: nursery_april17.html Author: sippi_pallipuram