സ്വർഗ്ഗത്തേക്കാൾ വലുതാണെന്നുടെ
സ്വതന്ത്രഭാരതഭൂമി
സ്വന്തം ജീവനു തുല്യമെനിക്കീ
സുവർണ്ണ ഭാരതഭൂമി!
അഭിമാനത്തിൻ മൂവർണ്ണക്കൊടി
അഴകൊടു പാറും ഭൂമി
അടിമത്തത്തിൻ ചങ്ങല പൊട്ടി-
ച്ചുണർന്ന പാവനഭൂമി!
നാനാവർണ്ണ സുമങ്ങൾ വിരിയും
നല്ലൊരു വാടികപോലെ,
നാനാജാതി മതങ്ങൾ പുലരും
നന്മ നിറഞ്ഞൊരു ഭൂമി!
വീരന്മാരെ പെറ്റുവളർത്തിയ
വീരാംഗനയീ ഭൂമി
കണ്ണും കരളും കുളിരണിയിക്കും
ഹരിത മനോഹരഭൂമി!
Generated from archived content: nursery1_sept11_07.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English