“കീയാം കീയാം കുരുവിക്കുട്ടികൾ
ചെയ്യുവതെന്താണമ്മാവാ?”
“ഇലയും പുല്ലും നാരുംകൊണ്ടവർ
കൂടു ചമയ്‌ക്കുകയാണുണ്ണീ!”
“അരിമണിപേറിയുറുമ്പച്ചന്മാർ
പോകുവതെങ്ങാണമ്മാവാ?”
“നാളേയ്‌ക്കായവർ കൂട്ടിന്നുള്ളിൽ
അരിമണി കൂട്ടുകയാണുണ്ണീ!”
“മൂളിപ്പായും തേനീച്ചകളുടെ
ചുണ്ടിലിതെന്താണമ്മാവാ?”
“നാളേയ്‌ക്കായവർ കൂട്ടിന്നുള്ളിൽ
പൂന്തേൻ കരുതുകയാണുണ്ണീ!”
“അവരുടെ മാതിരി നാളേയ്‌ക്കായ് ഞാൻ
എന്താണാവോ ചെയ്യേണ്ടൂ?”
“നാളേയ്‌ക്കായ് നീ അറിവിൻ മുത്തുകൾ
തേടിപ്പോവുക പൊന്നുണ്ണീ!”
Generated from archived content: nursery1_mar11_08.html Author: sippi_pallipuram