അരുതേ അരുതേ ചങ്ങാതികളേ
അരുമ മരങ്ങൾ മുറിക്കരുതേ
കാച്ചിമിനുക്കിയ മഴുവാൽ നിങ്ങൾ
മരക്കഴുത്തുകൾ വെട്ടരുതേ!
കായും കനിയും നമ്മൾക്കേകും
കനക മരങ്ങൾ മുറിക്കരുതേ
കുളിരും തണലും നമ്മൾക്കേകും
കുളിർമരമയ്യോ! വെട്ടരുതേ.
പച്ചപൂങ്കുടവിരുത്തിനില്ക്കും
കൊച്ചുമരങ്ങൾ മുറിക്കരുതേ
കിളികൾക്കെല്ലാമഭയം നൽകും
തളിർമരമിനിയും വെട്ടരുതേ.
ദിവ്യൗഷധമായ് മന്നിൽവിളങ്ങും
അരിയ മരങ്ങൾ മുറിക്കരുതേ
വർണ്ണപൂങ്കുല കൈകളിലേന്തിയ
പൂമരമൊന്നും വെട്ടരുതേ.
അരുതേ അരുതേ ചങ്ങാതികളേ
അരുമമരങ്ങൾ മുറിക്കരുതോ.
നമ്മുടെ ജീവനു താങ്ങായ്നിൽക്കും
അരുമമരങ്ങൾ മുറിക്കരുതേ!
Generated from archived content: nursery1_jan29.html Author: sippi_pallipuram