പൊൻവിളക്കായെന്റെ മാനസത്തിൽ
എന്നമ്മയെന്നും തെളിഞ്ഞു നിൽപ്പൂ
നന്മതൻ പുഷ്‌പമായ് മാനസത്തിൽ
എന്നമ്മയെന്നും വിരിഞ്ഞു നില്‌പൂ!
നിറനിലാവായെന്റെ മാനസത്തിൽ
എന്നമ്മയെന്നും ചിരിച്ചു നില്‌പൂ
പൂന്തേൻ മധുരമായ് മാനസത്തിൽ
എന്നമ്മയെന്നും നിറഞ്ഞു നില്‌പൂ!
മഴവിൽക്കൊടിയായി മാനസത്തിൽ
എന്നമ്മയെന്നും വിളങ്ങി നില്‌പൂ
അമ്മയും നന്മയുമൊന്നുതന്നെ;
അമ്മയെയാരും മറന്നിടൊല്ലേ!
Generated from archived content: nursery1_apr2_08.html Author: sippi_pallipuram