ആഴിയുമൂഴിയും തീർത്തവനേ
ആകാശപ്പന്തൽ പണിഞ്ഞവനേ
അമ്പിളിക്കിണ്ണം മെനഞ്ഞവനേ
വാഴ്‌ത്തുന്നു വാഴത്തുന്നു നിന്നെ ഞങ്ങൾ!
മാനത്തു താരുവിരിച്ചവനേ
വാർമഴവില്ലു വരച്ചവനേ
വിശ്വമെമ്പാടും നിറഞ്ഞവനേ
വിശ്വൈകശില്‌പീ വണങ്ങിടുന്നേൻ!
പാവനസ്‌നേഹത്തിൻ പാൽക്കടലായ്
കാരുണ്യത്തിന്റെ കെടാവിളക്കായ്
മണ്ണിനും വിണ്ണിനും നന്മയേകും
നിത്യചൈതന്യമേ കൈതൊഴുന്നേൻ!
Generated from archived content: nurse2_feb17_09.html Author: sippi_pallipuram