ഇല്ലത്തുണ്ടൊരു മുത്ത്യമ്മ
പല്ലില്ലാത്തൊരു മുത്ത്യമ്മ
വടിയുംകുത്തിക്കാവടിപോലെ
വളഞ്ഞുനടക്കും മുത്ത്യമ്മ
കടുക്കനിട്ടൊരു മുത്ത്യമ്മ
കഥകൾ ചൊല്ലും മുത്ത്യമ്മ
ആലിലപോലെ വിറച്ചുനടന്നും
വേലകൾ ചെയ്യും മുത്ത്യമ്മ!
Generated from archived content: nadanpattu_oct14_08.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English