പാറുക വിജയപതാകേ-വാനിൽ
പാറുക വിനയപതാകേ
ഉണരുക കർമ്മപതാകേ-വാനിൽ
ഉയരുക ധർമ്മപതാകേ!
മൂന്നിറമുളെളാരു താരകമായ് നീ
തിളങ്ങി നിൽക്കുക മേന്മേൽ
സ്വാതന്ത്ര്യത്തിൻ തേന്മലരായ് നീ
വിളങ്ങി നിൽക്കുക മേന്മേൽ!
ശക്തിപതാകേ നീയാണല്ലോ
ഞങ്ങൾക്കെന്നുമൊരഭയം.
മുക്തിപതാകേ നീയാണല്ലോ
ഞങ്ങൾ തന്നഭിമാനം!
പാറുക വിജയപതാകേ-വാനിൽ
പാറുക വിനയപതാകേ.
ഉണരുക കർമ്മപതാകേ-വാനിൽ
ഉയരുക ധർമ്മപതാകേ!
ഒന്നായ് നിൽക്കും നിന്നുടെ കീഴിൽ
എന്നും ഭാരതമക്കൾ.
ഒരുമയിൽ വളരും നിന്നുടെ തണലിൽ
ഞങ്ങൾ പുതിയ കിനാക്കൾ!
Generated from archived content: kuttinadanpattu_mar31_06.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English