തക്കാളിക്കാട്ടിലെ തത്തമ്മപ്പെണ്ണ്
തിത്തെയ്യാ! മുട്ടകൾ പത്തെണ്ണമിട്ടൂ.
മുത്താരം കാട്ടിലെ പാമ്പച്ചൻ വന്ന്
അയ്യെടാ! മുട്ടകൾ അഞ്ചെണ്ണം കട്ടൂ.
പത്തിൽ നിന്നഞ്ചെണ്ണം കാണാതെപോയാൽ
തത്തയ്‌ക്കു കിട്ടിയ മുട്ടകളെത്ര?
Generated from archived content: kuttinadan_oct7_05.html Author: sippi_pallipuram