പൊൻകിണ്ണം
നീലാകാശത്തറവാട്ടിൽ
ഉണ്ടേ നല്ലൊരു പൊൻകിണ്ണം
കാണുന്നോരുടെ കണ്ണും കരളും
കുളിരണിയിക്കും പൊൻകിണ്ണം
ഫുട്‌ബോൾ
ആകാശത്തിലെ വെളളിത്തോണി-
യ്‌ക്കെന്തുതിളക്കം ചങ്ങാതീ!
അന്തിക്കിങ്ങനെ തോണിയിറക്കും
മുക്കുവനാരെന്നറിയാമോ?
വെളളിത്തോണി
ആകാശത്തിലെ മൈതാനത്തും
ആഹാ! ‘ഫുട്‌ബോൾ മാർച്ചു’ണ്ടോ?
മേഘക്കുട്ടികൾ തട്ടിവിടുന്നൊരു
‘ഫുട്‌ബോളാ’ണോ പൂന്തിങ്കൾ?
Generated from archived content: kuttinadan_nov12.html Author: sippi_pallipuram