ചെപ്പോ ചെപ്പോ കണ്ണാടി
ചെപ്പുകുടുക്കേലെന്തൊണ്ട്?
മുത്തശ്ശി തന്നൊരു മുത്തുണ്ട്?
മുത്തിനു മുങ്ങാൻ തേനൊണ്ട്
തേനെക്കുടിപ്പാൻ വണ്ടൊണ്ട്
വണ്ടിനിരിപ്പാൻ പൂവൊണ്ട്
പൂ ചൂടീടാനമ്മയുണ്ട്
അമ്മയ്‌ക്കെടുക്കാൻ കുഞ്ഞൊണ്ട്
കുഞ്ഞിനു കുടിപ്പാനമ്മിഞ്ഞ
ചെപ്പോ ചെപ്പോ കണ്ണാടി!
Generated from archived content: kuttinadan_mar26.html Author: sippi_pallipuram