ആരാതാ പോകുന്നേ?
ആലങ്ങാട്ടെ – മൂര്യല്ല്യോ
മൂര്യാണേൽ – കുത്തൂല്ലേ?
കുത്തുന്നത് – തേളല്ലേ
തേളാണേൽ -കടയൂല്ലേ?
കടയുന്നത് – മോരല്ലേ
മോരെങ്കിൽ – പുളിക്കൂല്ലേ?
പുളിക്കുന്നത് – പുളിയല്ലേ
പുളിയാണേൽ – തൂങ്ങൂല്ലേ?
തൂങ്ങുന്നത് – പാമ്പല്ലേ
ന്റമ്മോ!…..എനിക്കു പേട്യാവണ്!
Generated from archived content: kuttinadan_june25_05.html Author: sippi_pallipuram