ചിറ്റപ്പൻ ചെറുപ്പത്തിൽ – ചേന കട്ടൂ
ഞാനല്ല കട്ടത്- കളളനാണേ!
കളളന്റെ കൈവെട്ടിപ്പന്തലിട്ടൂ
പന്തപ്പുറത്തൊരു തുമ്പ നട്ടൂ
തുമ്പ പിഴുതോരു വാഴയ്‌ക്കിട്ടൂ
വാഴകുലച്ചു കുടം തിരിഞ്ഞു
തെക്കുളള നായന്മാരങ്കം വെട്ടീ
അങ്കം പിഴച്ചിട്ടൊരാനയുണ്ടായ്
ആനപ്പുറത്തൊരു നത്തിരുന്നൂ
തിത്തകം തിത്തകം തിത്തകം തെയ്!
Generated from archived content: kuttinadan_aug6.html Author: sippi_pallipuram