കാടറിയാതെ, മേടറിയാതെ
കന്നിപ്പൂവിനു കല്യാണം
കൊട്ടില്ലാതെ, കുഴലില്ലാതെ
കാവിനകത്തൊരു കല്യാണം!
കറുത്തകോട്ടും സൂട്ടുമണിഞ്ഞൊരു
കരിവണ്ടാണേ മണവാളൻ.
ചുവന്നപട്ടും പൊട്ടുമണിഞ്ഞൊരു
ചെമ്പനീർപ്പൂ മണവാട്ടി!
കല്യാണത്തിനു കേക്കും വൈനും
തേനീച്ചകളുടെ സമ്മാനം.
മധുരം നുളളാൻ പഞ്ചാരത്തരി
കാക്കയെറുമ്പിൻ സമ്മാനം!
നാണത്താലേ തുടുത്തുനില്‌ക്കും
പനിനീർപ്പൂവിനു ചാഞ്ചാട്ടം;
കളളൻ വണ്ടിൻ മൂളലുകേൾക്കേ
കരളിനകത്തൊരു മയിലാട്ടം!
Generated from archived content: kuttinadan_apr30.html Author: sippi_pallipuram