“അമ്പിളിക്കിണ്ണത്തിലെന്താണ്?”
“അമ്പതിടങ്ങഴിപ്പാലാണ്”.
“എങ്ങനത്തെ പയ്യിന്റെ പാലാണ്?”
“മാനത്തെപ്പയ്യിന്റെ പാലാണ്!”
“അപ്പാലു വിൽക്കുന്നതാരാണ്?”
“മാനത്തുംവീട്ടിലെ മുത്ത്യാണ്”
“മുത്തിക്കു പേരെന്തു ചൊല്ലാമോ?”
“നാളെപ്പറഞ്ഞിടാം കുട്ട്യോളേ!”
Generated from archived content: kuttinadan1_june13_07.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English