അപ്പു ചിരിച്ചൂ; കിക്കിക്കീ
കുപ്പു ചിരിച്ചൂ; കെക്കെക്കെ
അപ്പൂം കുപ്പൂമൊത്തു ചിരിച്ചൂഃ
കിക്കിരി കിരികിരി കൊക്കൊക്കോ!
ചിരി മൂത്തപ്പോൾ കുരയായീ;
കുര മൂത്തപ്പോൾ കടിയായീ;
കടിമൂത്തപ്പോളടിയായീ
അടിമൂത്തപ്പോളിടിയായീ!
അപ്പു മറിഞ്ഞൂഃ തിത്തിത്തോം
കുപ്പു മറിഞ്ഞൂഃ തെയ്യത്തോം
അപ്പൂം കുപ്പൂമൊത്തു മറിഞ്ഞൂഃ
തിത്തിത്തരികിട തെയ്യത്തോം!
Generated from archived content: kuttinadan1_aug20_05.html Author: sippi_pallipuram