വായില്ലാത്തൊരു നാൽക്കാലി
വയറില്ലാത്തൊരു നാൽക്കാലി
പുല്ലുണ്ണാത്തൊരു നാൽക്കാലി
ഇല്ലത്തുളെളാരു നാൽക്കാലി.
മുതുകത്താളെയിരുത്തീടും
മുതുകത്താളെയുറക്കീടും
മുതുമുത്തപ്പൻ ചത്താലും
മുതുകിൽത്തന്നെ കിടത്തീടും.
കൊമ്പില്ലാത്തൊരു നാലക്കാലി
വമ്പില്ലാത്തൊരു നാൽക്കാലി
ഇല്ലത്തുളെളാരു നാൽക്കാലി
ചൊല്ലുവിനേതീ നാൽക്കാലി?
ഉത്തരം ഃ കട്ടിൽ
Generated from archived content: kadamkatha_mar19.html Author: sippi_pallipuram
Click this button or press Ctrl+G to toggle between Malayalam and English