ഈ-ഈ- ഈച്ച
ഈച്ചശല്യം നാട്ടിൽ.
ഈ-ഈ-ഈറ്റ
ഈറ്റയ്‌ക്കെന്തു നീളം!
ഈ-ഈ-ഈണം
ഈണമുളള പാട്ട്!
ഈ-ഈ-ഈര്
ഈരു മൂത്താൽ പേന്!
മിന്നാമിന്നോ കന്നിനിലാവോ?
അന്നമനടയിലെ
അന്നമ്മയ്‌ക്കൊരു
മിന്നും പൊന്നിൻ
മിന്നു കൊടുത്തതു
മിന്നാമിന്നോ
കന്നിനിലാവോ
ചിന്നങ്ങത്തെ-
പ്പൊൻ തട്ടാനോ?
ഭ്രാന്തുണ്ടോ?
കരച്ചിലുണ്ടേ ചിരിയുണ്ടേ
ഇടയ്‌ക്കിടയ്‌ക്കൊരു പാട്ടുണ്ടേ
കോപ്രായങ്ങൾ പലതുണ്ടേ
കടലിന്നെന്താ ഭ്രാന്തുണ്ടോ?
ഇട്ടിച്ചിരി
തട്ടാൻപടിയിലെ-
യിട്ടിക്കോരനു
തട്ടാനറിയാം
മുട്ടാനറിയാം
ഇട്ടിച്ചിരിയുടെ
മണ്ടയ്‌ക്കിട്ടൊരു
കൊട്ടുകൊടുക്കാൻ
നന്നായറിയാം.
ശാശാ-ശീശൂ
ആഹാ നല്ലൊരു ദോശ
ആശയുണർത്തും-ദോശ
കാശിനു കിട്ടും-ദോശ
‘ശാശാ-ശീശൂ’-ദോശ!
Generated from archived content: eecha.html Author: sippi_pallipuram