വേലപ്പന്റെ കുസൃതി

വേലപ്പന്റെ കുസൃതി

——————-

വേലപ്പൻ കാലത്തു പാലപ്പം തിന്നു

പാലപ്പം തിന്നിട്ട്‌ പാലത്തേക്കേറി.

പാലത്തേക്കേറീട്ടു പാലം കുലുക്കീ

പാലമൊടിഞ്ഞവൻ ‘തക്കിണം തിത്തോം!’

പുളളിപ്പശു

———–

പുളളിപ്പശുവേ

നിന്നെക്കാണാൻ

എന്തൊരു ചേലാണ്‌!

നെറ്റിയിലുളെളാരു

വെളളച്ചുട്ടി-

ക്കെന്തൊരു രസമാണ്‌!

പുളളിപ്പശുവേ

നിന്നുടെ മേനി-

ക്കെന്തു മിനുപ്പാണ്‌!

പളളയ്‌ക്കുളെളാരു

പുളളികൾ കാണാ-

നെന്തു കറുപ്പാണ്‌!

കുട്ടനും പൂച്ചയും

—————

കുട്ടൻഃ

മീശവിറപ്പിച്ചോടിപ്പോകും

കണ്ടൻപൂച്ചേ ചങ്ങാതീ

ആരാരെപ്പിടികൂടാനായി-

പ്പായുന്നൂ നീ ദൂരേക്ക്‌?

പൂച്ചഃ

ചട്ടിക്കുളളിലെ മത്തിപൊരിച്ചത്‌

തട്ടിയെടുത്തൊരു മൂഷികനെ

തൊണ്ടിയൊടൊപ്പം പിടികൂടാനായ്‌

പായുകയാണേ ചങ്ങാതീ!

Generated from archived content: velappan.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English