പത്തിരി

പത്തിരി

——-

ആകാശത്തിലെ മച്ചിലിരിക്കും

വെളളപ്പത്തിരി കണ്ടില്ലേ?

വട്ടപ്പത്തിരി; ഒറ്റപ്പത്തിരി

കണ്ടാലാർക്കും കൊതി തോന്നും!

കൊതിയുണ്ടെങ്കിലുമെങ്ങനെ കിട്ടും

കോവണി നീളം പോരല്ലോ.

ആകാശത്തിലെ മച്ചിലിരിക്കും

വെളളപ്പത്തിരി കണ്ടില്ലേ?

ദീർഘസ്വരങ്ങൾ

————-

ആ-ആ- ആന

ആന – കൊമ്പനാന!

ഈ-ഈ-ഈച്ച

ഈച്ചയ്‌ക്കാറു കാല്‌!

ഊ-ഊ- ഊത്ത്‌

ഊതുമല്ലോ – ഊത്ത്‌

ഏ-ഏ-ഏണി

ഏണിവെച്ചു കേറാം

ഓ-ഓ-ഓന്ത്‌

ഓടിക്കേറിയോന്ത്‌!

ആറാട്ട്‌

——-

തപ്പടി തകിലടി താളം മേളം

പെപ്പര-പെപ്പര-കൊമ്പുവിളി!

ആനകളാറുണ്ടായിരമാളു-

ണ്ടാര്യങ്കാവിലെയാറാട്ട്‌!

തെയ്യം തെയ്യം തെയ്യക തെയ്യം

കാവടി പൂവെടി തിറയാട്ടം!

എന്തൊരു രസമാണെന്തൊരുരസമാ-

ണാര്യങ്കാവിലെയാറാട്ട്‌!

Generated from archived content: pathiri.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English