പാടുക പാടുക പൂങ്കുയിലേ കളി-
യാടുക വീണ്ടും പൊന്മയിലേ
താരുകളേന്തി, ത്തളിരുകളേന്തി-
ത്തരളവസന്തം വന്നല്ലോ!
പാറുക പാറുക പൂമ്പാറ്റേ, പുതു-
കാഹളമൂതുക പൂങ്കാറ്റേ
പൂമണമേന്തി, പ്പൂമ്പൊടിയേന്തി-
പൂവണിമാസം വന്നല്ലോ!
വിടരുക വിലസുക പൂവുകളേ-നറു
തേന്മഴ ചൊരിയൂ, കാവുകളേ
കതിരൊളി തൂകി, ക്കുളിരലപാകി-
ക്കനകവസന്തം വന്നല്ലോ!
Generated from archived content: nurseypattu_may16_06.html Author: sippi-pallippuram