അ-അമ്മ-അമ്മാനം
അമ്മുവിനുണ്ടൊരു സമ്മാനം
ആ-ആന-ആലോലം
ആടിയുലഞ്ഞൂ താലോലം
ഇ-ഇമ്പം-ഇടിനാദം
ഇടവം വന്നാൽ ഇടിനാദം.
ഈ-ഈച്ച-ഈരണ്ട്
ഈണം പാടാൻ ഞാനുണ്ട്
ഉ-ഉണ്ണി-ഉണ്ണുണ്ണി
ഉറിയിൽ തൂങ്ങി കുഞ്ഞുണ്ണി
ഊ-ഊണ്-ഊഞ്ഞാല്
ഊഞ്ഞാലാടാനെന്തു രസം!
എ-എരുമ-എലിവാല്
എല്ലുകടിച്ചാൽ പുലിവാല്
ഏ-ഏത്തം-ഏത്തയ്്ക്ക
ഏലക്കാട്ടിൽ ഏലയ്‌ക്ക.
ഐ-ഐസ്‌ക്രീം-ഐക്കൂറ
ഐക്യം ഐക്യം സിന്ദാബാദ്
ഒ-ഒന്ന്-ഒന്നാമൻ
ഒട്ടകമാണേ ഒന്നാമൻ.
ഓ-ഓട്-ഓടിയ്‌ക്കോ
ഓലത്തുമ്പിൽ ഓന്തച്ചൻ!
Generated from archived content: nurserypattu_aug5_06.html Author: sippi-pallippuram