“കുറുമ്പുകാട്ടും കുഞ്ഞാടേ
കുണുങ്ങിയോടും കുഞ്ഞാടേ
കുന്നിൻമുകളിൽ പോകൊല്ലേ
കുട്ടൻ കുറുനരിയുണ്ടവിടെ!”
“കുട്ടൻ കുറുനരി വന്നാലും
ചെന്നായച്ചൻ വന്നാലും
ഇടിച്ചുവീഴ്‌ത്തും ഞാനമ്മേ
എന്നെത്തടയാൻ നോക്കേണ്ട!”
“അമ്മ പറഞ്ഞതു കേൾക്കാതെ
പണ്ടൊരു പാവം കുഞ്ഞാട്
കുടുക്കിലായൊരു കഥയെന്താ
മറന്നുവോ നീ പൊന്മകനേ!
”കുറുമ്പുകാരണമമ്മേ ഞാൻ
അക്കഥയൊക്കെ മറന്നോ പോയ്
അമ്മ പറഞ്ഞതു കേൾക്കാതെ
എങ്ങും പോകില്ലിനിമേലിൽ
Generated from archived content: nursery2_dec27_08.html Author: sippi-pallippuram