പുള്ളിപ്പശുവേ
നിന്നെക്കാണാൻ
എന്തൊരു ചേലാണ്!
നെറ്റിയിലുള്ളൊരു
വെള്ളച്ചുട്ടി-
ക്കെന്തൊരു രസമാണ്!
പുള്ളിപ്പശുവേ
നിന്നുടെ മേനി-
ക്കെന്തു മിനുപ്പാണ്!
പള്ളയ്‌ക്കുള്ളൊരു
പുള്ളികൾ കാണാ-
നെന്തു കറുപ്പാണ്!
Generated from archived content: nurse4_feb24_11.html Author: sippi-pallippuram