കറുത്ത തൂണിൽ കയറ്റിവെച്ചൊരു
കറുത്ത പാറകണക്കെ
അമ്പലമുറ്റത്താലിൻ ചോട്ടിൽ
വമ്പനൊരാനക്കൊമ്പൻ!
കൊമ്പും തുമ്പിക്കരവും, ചന്തം-
വഴിയും മസ്‌തകനിരയും,
മുറം കണക്കെച്ചെവിയും കാണാ-
നെന്തൊരു രസമാണയ്യാ!
Generated from archived content: nurse4_feb10_11.html Author: sippi-pallippuram