കുതിച്ചുചാടി വരുന്നുണ്ടേ
കുരച്ചുകൊണ്ടൊരു നായ്‌ക്കുട്ടി.
പേടിച്ചാരും പായരുതേ
കടിക്കുകില്ലീ നായ്‌ക്കുട്ടി!
ഞങ്ങടെ വീട്ടിൻ മുറ്റത്ത്
കാവൽകിടക്കും നായ്‌ക്കുട്ടി.
ഒന്നുവിളിച്ചാലോടിവരും
മിന്നലുമാതിരി നായ്‌ക്കുട്ടി!
അനക്കമെങ്ങാൻ കേട്ടെന്നാൽ
ഉറക്കെ മോങ്ങും നായ്‌ക്കുട്ടി.
നോട്ടം കണ്ടാൽ സിംഹത്താൻ
കൂട്ടുപിടിച്ചാൽ പാവത്താൻ!
Generated from archived content: nurse3_mar11_11.html Author: sippi-pallippuram