ആശാരിക്കും മൂശാരിക്കും
ദോശകഴിക്കാനാശ!
ആശമുഴുത്തു; വാശിപെരുത്തൂ
കാശുമെടുത്തവർ പോയി
കാശിയിലെത്തീ; കാശുകൊടുത്തവർ
ദോശകഴിക്കും നേരം,
എന്തൊരു കഷ്‌ടം! ദോശയ്‌ക്കുള്ളിൽ
ഈശോ നല്ലൊരു തൂശി!
Generated from archived content: nurse3_jun10_11.html Author: sippi-pallippuram