ചെങ്കീരിയമ്മാവൻ ചേരയെ കണ്ടു
ചേരയെ കണ്ടപ്പോൾ ചീറിയടുത്തു.
ചീറിയടുത്തപ്പോൾ ചോരയുണർന്നു
ചോരയും കീരിയും പോരാട്ടമായി!
ചെങ്കീരി നല്ലൊരു മാന്തു കൊടുത്തു
ചേരപ്പനമ്മാവൻ കടിയും കൊടുത്തു
ചെങ്കീരി പേടിച്ചു മാളത്തിൽ കേറി
ചേരപ്പൻ പേടിച്ചു പൊത്തിലും കേറി!
Generated from archived content: nurse3_jan21_11.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English