ആനക്കാരൻ കുഞ്ഞവറാൻ
ആലങ്ങാട്ടെ കുഞ്ഞവറാൻ
ആനയുമായിട്ടന്നൊരുനാൾ
ആറാട്ടിന്നു പുറപ്പെട്ടു!
കോട്ടപ്പടിയിൽ ചെന്നപ്പോൾ
കൊട്ടും വെടിയും കേട്ടപ്പോൾ
കുട്ടിക്കേശവനാനയ്‌ക്ക്
പെട്ടെന്നെന്തോ ബേജാറ്!
കാരക്കോലു വലിച്ചിട്ട്
രണ്ടടിയങ്ങു കൊടുത്തപ്പോൾ
രോഗം മാറീ വൈകാതെ;
ആന നടന്നു മിണ്ടാതെ!
Generated from archived content: nurse2_may14_09.html Author: sippi-pallippuram