“ചക്കരതീനിയുറുമ്പുകൾ നിങ്ങൾ
ജാഥ നയിക്കുവതെങ്ങോട്ടാ?”
“ചക്കര ഭരണി തുറപ്പിച്ചീടാൻ
കുത്തിയിരിപ്പിനു പോകുന്നു.”
“പൂട്ടിയ ഭരണി തുറപ്പിച്ചീടാൻ
നിങ്ങൾക്കെന്താണവകാശം?”
“മരണംവരെയും ഞങ്ങൾക്കുണ്ടേ
മധുരം തിന്നാനവകാശം!”
“എങ്കിൽ വഴിയിൽ തടഞ്ഞുനിർത്തും
പൊന്നുണ്ണികളേ നോക്കിക്കേ!”
“തടഞ്ഞുനിർത്താൻ വന്നാൽ ഞങ്ങൾ
കടിച്ചുകീറും സൂക്ഷിച്ചോ!”
Generated from archived content: nurse2_dec17_09.html Author: sippi-pallippuram