കുഞ്ഞിക്കുയിലേ കുഞ്ഞിക്കുയിലേ
കുഴലും കൊണ്ടു പറന്നുവരൂ.
കാവുകള്‍ തോറും പീലികുടഞ്ഞു
കണ്ണുകള്‍ കവരും പൂക്കാലം!
നീലക്കുരുവി നീലക്കുരുവീ
ചേലില്‍ നര്‍ത്തനമാടി വരൂ.
കാവുകള്‍ തോറും പൂക്കണിവെച്ചു
കണ്ണുകള്‍ കവരും പൂക്കാലം
പച്ചത്തത്തേ പാടുംതത്തേ
കൊച്ചടിവെച്ചു നടന്നു വരൂ.
വള്ളികള്‍തോറും തോരണമിട്ടു
ഉള്ളം കവരും പൂക്കാലം!
Generated from archived content: nurse2_aug19_11.html Author: sippi-pallippuram