കണ്ടവരുണ്ടോ?

വിത്തിനിട്ടു വച്ചിരുന്ന

വെട്ടുചേമ്പു കട്ടെടുത്ത്‌

ചുട്ടുതിന്ന കെട്ടിയോളെ

കുട്ടകത്തിൽ തള്ളിയിട്ട

ചട്ടുകാലൻ കിട്ടുവിനെ

കൊട്ടിയത്തോ കോട്ടയത്തോ

കണ്ടുമുട്ടിയാലുടനെ

തൊട്ടടുത്ത സ്‌റ്റേഷനിലോ

പട്ടരുടെ ഹോട്ടലിലോ

ഫോൺ വിളിച്ചു ചൊല്ലിയെന്നാ-

ലെട്ടുകുട്ടപ്പുട്ടു തരാ-

മെട്ടുമുഴം പട്ടു തരാം!

Generated from archived content: nurse1_may14_09.html Author: sippi-pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English